അതിഥി അദ്ധ്യാപക നിയമനം 2025-2026
May 5, 2025ഇ.എം.ഇ.എ കോളേജിൽ അതിഥി അധ്യാപക ഒഴിവ്
കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് ഓഫ് ആർട്സ് & സയൻസിൽ, 2025-26 അധ്യായന വർഷത്തേക്ക് വിവിധ വിഷയങ്ങളിൽ അതിഥി അധ്യാപകരെ ക്ഷണിക്കുന്നു.
ഇംഗ്ലീഷ്, കൊമേഴ്സ്, ഹിസ്റ്ററി/വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, അറബിക്, മൈക്രോബയോളജി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് & കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങളിലാണ് അതിഥി അധ്യാപകരുടെ ഒഴിവുളളത്. പി.എച്ച്.ഡി/നെറ്റ് യോഗ്യതയുളളവർക്ക് മുൻഗണനയുണ്ട്.
അതിഥി അധ്യാപക തസ്തികകളിലേക്കുളള അപേക്ഷകർ ബന്ധപ്പെട്ട വിഷയങ്ങളിൽ യു.ജി.സി നിർദ്ദേശിക്കുന്ന യോഗ്യതയുള്ളവരും കോളേജ് വിദ്യഭ്യാസ വകുപ്പ്, കോഴിക്കോട് ഉത്തരമേഖല ഡപ്യൂട്ടി ഡയറക്ടറേറ്റിലെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുളളവരാകണം. അപേക്ഷകൾ കോളേജ് വെബ്സൈറ്റിൽ നിന്നും (www.emeacollege.ac.in) ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ സഹിതം 30-042025 ന് മുമ്പായി കോളേജ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 05-05-2025 ന് രാവിലെ 10.30 മണിക്ക് നടക്കുന്ന ഇന്റർവ്യൂവിന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജറാകേണ്ടതാണ്. ഫോൺ : 04832712030, 9497343530