EMEA COLLEGE

Admission 2024-25

June 1, 2024

E.M.E.A COLLEGE OF ARTS AND SCIENCE, KONDOTTY

2024 -2025 വർഷത്തെ ഡിഗ്രി കോഴ്സുകളുടെ മാനേജ്‍മെൻറ് ക്വോട്ടയിലേക്കുള്ള ഓൺലൈൻ അപേക്ഷ ജൂൺ 01 മുതൽ ആരംഭിച്ചു.

ഈ വർഷത്തെ ഡിഗ്രി കോഴ്സുകളിലേക്കുള്ള മാനേജ്‍മെൻറ്റ് ക്വോട്ട പ്രവേശനത്തിന്ന് കോളേജ് വെബ് സൈറ്റിൽ (www.emeacollege.ac.in ) നൽകിയ ADMISSION 2024-25 എന്ന മെനുവിലൂടെയോ 

അല്ലെങ്കിൽ 

https://emea.embase.in/applications/#/ 
എന്ന ഓൺലൈൻ ലിങ്ക് വഴിയോ അപേക്ഷിക്കാവുന്നതാണ്.

ഓൺലൈൻ അപേക്ഷ ലിങ്കിലുള്ള പ്രോസ്‌പെക്ട്‌സ് ശ്രദ്ധയോടെ വായിച്ചതിന്ന് ശേഷം മാത്രമേ രെജിസ്ട്രേഷൻ നടത്താവൂ..

ഓൺലൈൻ അപേക്ഷ തുടങ്ങുന്നതിന്ന് മുൻപ് കാലിക്കറ്റ് യൂണിവേഴ്സിറ്റി CAP ID  രെജിസ്ട്രേഷൻ ഫോം, SSLC , PLUS TWO, TC ,ആധാർ ,റേഷൻ കാർഡ് ,ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്, വരുമാന സർട്ടിഫിക്കറ്റ് , പാസ്സ് പോർട്ട് സൈസ് ഫോട്ടോ (JPG) , ശുപാർശ ചെയ്യുന്ന EMEA മാനേജ്‍മെൻറ് കമ്മിറ്റി മെമ്പറുടെ പേരുവിവരങ്ങൾ എന്നിവ കയ്യിൽ ഉണ്ടന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

ഓൺലൈൻ അപേക്ഷ നൽകുമ്പോൾ ലഭിച്ച 
⭐റക്കമെൻഡേഷൻ ലെറ്റർ⭐
 പ്രിൻറ് എടുത്തു അതിൽ  ശുപാർശ ചെയ്യുന്ന കോളേജ്  കമ്മിറ്റി മെമ്പറുടെ ഒപ്പ് വച്ച്, CAP ID ഫോം,പ്ലസ് ടു സർട്ടിഫിക്കറ്റ് കോപ്പി എന്നിവ കോളേജ് ഓഫീസിൽ സമർപ്പിച്ചവരുടെ അപേക്ഷ മാത്രമേ പരിഗണിക്കുകയുള്ളൂ.


പ്രിൻസിപ്പൽ

Close